വീടില്ലാത്ത 5,90,000 പേരില്‍ 56,000 കുടുംബങ്ങള്‍ക്ക് മാര്‍ച്ച് 31 നകം പുതിയ വീട്ടില്‍ ഗൃഹപ്രവേശം ഒരുക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍


തൃശൂര്‍: റേഷന്‍ കാര്‍ഡുണ്ടായിട്ടും വീടില്ലാത്ത 5,90,000 പേരില്‍ 56,000 കുടുംബങ്ങള്‍ക്ക് മാര്‍ച്ച് 31 നകം പുതിയ വീട്ടില്‍ ഗൃഹപ്രവേശം ഒരുക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ അറിയിച്ചു. അടുത്ത വര്‍ഷം ഒരു ലക്ഷം കുടുംബങ്ങള്‍ക്കും വീട് പണിതു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റേതുള്‍പ്പെടെ ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി ടൗണ്‍ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി . തെരുവു നായ്ക്കളുടെ വന്ധ്യംകരണം തുടര്‍ പ്രക്രിയയായി ഏറ്റെടുക്കണം. ഇതിനായുളള തൃശൂര്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. പദ്ധതി പ്രവര്‍ത്തന പുരോഗതിയില്‍ മുന്നിലെത്തിയ പൂമംഗലം, ഒരുമനയൂര്‍, കടപ്പുറം, എളവളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരേയും തളിക്കുളം, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡുമാരെയും സെക്രട്ടറിമാരെയും മന്ത്രി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ജില്ലാ കളക്ടര്‍ ഡോ.എ. കൗശിഗന്‍, തദ്ദേശസ്വയംഭരണ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


Post A Comment: