തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്​ ജമ്മു കശ്​മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേന സംയുക്ത തെരച്ചില്‍ ആരംഭിച്ചുശ്രീനഗര്‍: തീവ്രവാദി ആക്രമണമുണ്ടായേക്കാമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്​ ജമ്മു കശ്​മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേന സംയുക്ത തെരച്ചില്‍ ആരംഭിച്ചു. ബുധനാഴ്​ച രാവിലെ ഷോപ്പിയാനിലെ 13 ഗ്രാമങ്ങളിലാണ്​ ​സൈന്യത്തി​​ന്‍റെ സ്​പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പി​​ന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നത്​. രാഷ്​ട്രീയ റൈഫിള്‍സ്​, സി.ആര്‍.പി.എഫ്​ എന്നീ സൈനിക വിഭാഗങ്ങളും ദൗത്യത്തില്‍ പ​ങ്കുചേര്‍ന്നിട്ടുണ്ട്​. സുഗാന്‍, ഹെഫ്​, ശിര്‍മാല്‍, നാഗ്​ബാല്‍, ബാര്‍ഭുഗ്​, ചിത്ര​ഗാം, തര്‍കവാന്‍ഗം, മല്‍ദീര, കാശ്യു, കദ്​ഗ്രാം, നുല്ല്യപോഷ്​വാരി എന്നിവിടങ്ങളിലാണ്​ തെരച്ചില്‍ പുരോഗമിക്കുന്നത്​. 

Post A Comment: