സൊമാലിയയില്‍ വീണ്ടും ചാവേറാക്രമണം. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു.മൊഗാദിഷു: സൊമാലിയയില്‍ വീണ്ടും ചാവേറാക്രമണം. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. സൊമാലിയന്‍ തലസ്ഥാന നഗരിയായ മൊഗാദിഷുവിലെ ഹോട്ടലിന് നേര്‍ക്കായിരുന്നു ഇന്നലെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പൊലീസ് ഉദ്യോസ്ഥനും മുന്‍ പാര്‍ലമെന്‍റെഗവും ഉള്‍പ്പെട്ടതായാണ് സൂചന. നാസ ഹബ്ലൂഡ് ഹോട്ടലിന് മുന്നില്‍ വെച്ചായിരുന്നു ആദ്യ കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് 30 മിനുട്ടുകള്‍ക്ക് ശേഷം നാഷണല്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് സമീപം മറ്റൊരു സ്ഫോടനവും ഉണ്ടായി. സൊമാലിയ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദഗ്രൂപ്പായ അല്‍ഷബാബ് തീവ്രവാദ സംഘടന സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ആഴ്ചകള്‍ക്ക് മുമ്പ് 350 ഓളം പേരുടെ മരണത്തിനിരയാക്കിയ ഇരട്ട ട്രക്ക് സ്ഫോടനത്തിന് ശേഷം സൊമാലിയന്‍ തലസ്ഥാനത്ത് നടക്കുന്ന മറ്റൊരു ചാവറാക്രമണമാണ് ഇത്. ആ ആക്രമണം ആസൂത്രണം ചെയ്തതും അല്‍ഷബാബ് ആയിരുന്നു. ഇന്നലത്തെ ആക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ മൂന്ന് അക്രമികളെ വധിച്ചുവെന്നും രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തുവെന്നും സൈനിക മേധാവി മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. സ്ഫോടനം നടന്ന ഹോട്ടലില്‍ നിന്ന് മന്ത്രി ഉള്‍പ്പെടെ മുപ്പതുപേരെ രക്ഷിക്കാനായെന്ന് പൊലീസും വ്യക്തമാക്കി.

Post A Comment: