ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ.


ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യുഎന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോംഗ് പറഞ്ഞു. ആരും അമേരിക്കന്‍ സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനും എതിരായി ആണവ ആയുധങ്ങള്‍ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ഉദ്ദേശവും തങ്ങള്‍ക്കില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. അമേരിക്ക ആക്രമിക്കാന്‍ ധൈര്യപ്പെട്ടാല്‍ കടുത്ത ശിക്ഷിയില്‍നിന്നും രക്ഷപ്പെടുകയില്ലെന്നും കിം ഇന്‍ റ്യോംഗ് പ്രസ്താവനയിലൂടെ അറിയിച്ചു. യുഎന്നിലെ നിരായുധീകരണ സമിതിക്കു മുമ്പാകെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്.

Post A Comment: