സംസ്ഥാന ഭാഗ്യക്കുറിസുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരില്‍ നടന്ന സംസ്ഥാന തലകുടുംബ സംഗമ ത്തിലും കലാ-കായികമത്സരങ്ങളിലും പങ്കെടുത്ത അംഗങ്ങള്‍ക്ക് വിരുന്നൊരുക്കി കഫെ കുടുംബശ്രീ മാതൃകയായി


തൃശൂര്‍: സംസ്ഥാന ഭാഗ്യക്കുറിസുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂരില്‍ നടന്ന സംസ്ഥാന തലകുടുംബ സംഗമ ത്തിലും കലാ-കായികമത്സരങ്ങളിലും പങ്കെടുത്ത അംഗങ്ങള്‍ക്ക് വിരുന്നൊരുക്കി കഫെ കുടുംബശ്രീ മാതൃകയായി. ഒക്ടോബര്‍ 17, 18 തീയതികളിലായി നടന്ന പരിപാടികളില്‍ പങ്കെടുത്ത 800 റിലേറെ പേര്‍ക്ക് ചായ, ഉഴുന്നുവട, ഇലയട, തലശ്ശേരി ദംബിരിയാണി, മിനി സദ്യ, ചപ്പാത്തി, ചിക്കന്‍കറി, വെജിറ്റബിള്‍കുറുമ എന്നിവയാണ് കഫെ കുടുംബശ്രീ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയത്. തൃശ്ശൂര്‍ കോര്‍ പ്പറേഷനിലെ 2 യൂണിറ്റുകള്‍, വടക്കാഞ്ചേരി സി.ഡി.എസിലെ ഒരു യൂണിറ്റ്, കണ്ണൂര്‍ ജില്ലയിലെ ഒരു യൂണിറ്റും എന്നിവയ്ക്ക് പുറമേ പോര്‍ക്കുളം പഞ്ചായ ത്തിലെ 15 അംഗങ്ങളും പങ്കെടുത്തു. 244100 രൂപയുടെ വിറ്റുവരവരവായി.


Post A Comment: