നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസം സാധ്യതകൾ ലോക ജനതയിലേക്കെത്താന് ഇനിയും കാത്തിരിക്കണം ടൂറിസം വകുപ്പ് നിര്‍മ്മിച്ച ടൂറിസ്റ്റ് ഇൻഫർമേഷൻ & ഫെലിസിറ്റേഷൻ സെൻറ്ററിന്റെ പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയില്‍.
കുന്നംകുളം:
നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസം സാധ്യതകൾ ലോക
ജനതയിലേക്കെത്താന് ഇനിയും കാത്തിരിക്കണം.
കുന്നംകുളത്തെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം
വകുപ്പ് നിര്‍മ്മിച്ച ടൂറിസ്റ്റ് ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെൻറ്ററിന്റെ പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയില്‍. ലക്ഷങ്ങൾ ചെലവഴിച്ച്
മനോഹരമായി പണിതുയർത്തിയ ഇരുനില കെട്ടിടം കാടുപിടിച്ച് തുടങ്ങിയിട്ടും തുറന്നു
പ്രവർത്തിക്കാൻ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ
ജൂണ്‍ ഒന്നിനാണ് ടൂറിസം ഇൻഫർമേഷൻ & ഫെലിസിറ്റേഷൻ സെൻറ്ററിന്റെ
പണി പൂര്‍ത്തിയാക്കി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി
നാടിനു സമര്‍പ്പിച്ചത്. കുന്നംകുളം നഗരസഭ സൗജന്യമായി വിട്ടു നൽകിയ
ഗുരുവായൂർ റോഡിലെ കണ്ണായ
സ്ഥലത്ത് പണിതുയര്‍ത്തിയ സെന്ററിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം കഴിഞ്ഞു നാലുമാസം പൂർത്തിയായിട്ടും
ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം നശിപ്പിച്ചു കളയാതെ എത്രയും
പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണം എന്നാവശ്യപെട്ടു സമരം ആരംഭിക്കാനുള്ള
ഒരുക്കത്തിലാണ് നഗരത്തിലെ വിവിധ രാഷ്ട്രീയ സംഘടനകള്‍.
Post A Comment: