വല്ലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ വല്ലപ്പുഴ മേഖലാ സെക്രട്ടറിയും യാറം ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ടാളത്ത് വേളത്ത് നാസര്‍ (32)നെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്.


വല്ലപ്പുഴ: വല്ലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ വല്ലപ്പുഴ മേഖലാ സെക്രട്ടറിയും യാറം ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ടാളത്ത് വേളത്ത് നാസര്‍ (32)നെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. വലതുകയ്യിനും മുതുകിനുമാണ് വെട്ടേറ്റത്. വെട്ടേറ്റ നാസറിനെ ചെര്‍പ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലത്ത് പതിനൊന്ന് മണിക്ക് വല്ലപ്പുഴ യാറത്തിലുള്ള തന്റെ സ്ഥാപനത്തിലേക്ക് വരുന്നവഴി പെട്രോള്‍ പമ്പിന് മുന്‍വശത്ത് വെച്ചാണ് വെട്ടേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നു. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ഡി വൈ എഫ്‌ ഐ പ്രകടനം ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.


Post A Comment: