കശ്മീരിലെ ഷോപിയാനില്‍ പിഡിപി പ്രാദേശിക നേതാവിനെ വെടിവച്ചുകൊന്ന ഭീകരനെ സൈന്യം വധിച്ചു.


ജമ്മുകശ്മീര്‍: കശ്മീരിലെ ഷോപിയാനില്‍ പിഡിപി പ്രാദേശിക നേതാവിനെ വെടിവച്ചുകൊന്ന ഭീകരനെ സൈന്യം വധിച്ചു.
ഇന്നലെ രാത്രി എട്ടുമണിക്കാണ് മൂന്ന് ഭീകരര്‍, പിഡിപി നേതാവായ മുഹമ്മദ് റംസാന്‍ ഷേഖിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. വീട്ടില്‍ നിന്ന് വലിച്ചിഴച്ച്‌ പുറത്തെത്തിച്ച ശേഷം ഷേഖിനെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് സൈന്യവും പൊലീസും നടത്തിയ തിരച്ചിലില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരന്‍ കൊലപ്പെടുകയും രണ്ടുപേര്‍ രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

Post A Comment: