തിരൂരിലുള്ള ആശുപത്രിയില്‍ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍‍

മലപ്പുറം: തിരൂരിലുള്ള ആശുപത്രിയില്‍ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍‍. ആശുപത്രിയില്‍ അതിക്രമിച്ചു കയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് തിരൂര്‍ കൂട്ടായി കോതപ്പറമ്പ് സ്വദേശിയായ മന്‍സൂറിനെ(22) പൊലീസ് പിടികൂടിയത്. ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടായിയിലുള്ള ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനു പിന്നാലെ ഇയാള്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ കേരള ഗവ നഴ്സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Post A Comment: