കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ ലോ ഫ്‌ളോര്‍ ബസ് ഡ്രൈവറില്ലാതെ പാഞ്ഞ് അപകടമുണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ ലോ ഫ്‌ളോര്‍ ബസ് ഡ്രൈവറില്ലാതെ പാഞ്ഞ് അപകടമുണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും. അപകടം ഉണ്ടാക്കിയ ലോ ഫ്‌ളോര്‍ ബസ് ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അപകടം ഉണ്ടാകാന്‍ കാരണമായതെന്ന് വോള്‍വോ ടെകനിക്കല്‍ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി. അപകടം സംഭവിക്കാവുന്ന തരത്തിലുള്ള സാങ്കേതിക തകരാര്‍ ബസിനുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഞായറാഴ്ചയാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ലോ ഫ്‌ളോര്‍ ബസ് ഡ്രൈവറില്ലാതെ പാഞ്ഞ് അപകടമുണ്ടായത്.Post A Comment: