പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ​തും തെ​റ്റാ​യ​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ​തും തെ​റ്റാ​യ​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ക​ണ്ട 17 ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പ​കാ​ല​ത്ത് സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. സീ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും മ​റ്റു​മെ​തി​രെ തെ​റ്റാ​യ​തും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഇ​തി​ന​കം ത​ന്നെ ന​ല്‍​കി​യ​താ​യും ബെ​ഹ്റ അ​റി​യി​ച്ചു. യൂ​ണി​റ്റ് മേ​ധാ​വി​ക​ള്‍ ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തു പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ബെ​ഹ്റ നി​ര്‍​ദേ​ശി​ച്ചു.

Post A Comment: