ഒല്ലൂര്‍ ആത്മിക ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ മുംബൈ പോലീസ് ചോദ്യം ചെയ്യും.

തൃശൂര്‍:ഒല്ലൂര്‍ ആത്മിക ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ മുംബൈ പോലീസ് ചോദ്യം ചെയ്യും. ജ്വല്ലറി കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ ജാര്‍ഖണ്ഡ് സ്വദേശികളായ ബീ മണ്ഡല്‍, രാജു സാഹ എന്നിവരെയാണ് മുംബൈ പോലീസ് ചോദ്യം ചെയ്യുക. ഒല്ലൂര്‍ പോലീസ് പിടികൂടിയ പ്രതികള്‍ക്ക് മുംബൈയില്‍ ജ്വല്ലറി കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസ് എത്തുന്നത്. അറസ്റ്റിലായ ബീ മണ്ഡലിന് മുപ്പത്തിയഞ്ചോളം മോഷണ കേസുകള്‍ ഉള്ളതായി ഒല്ലൂര്‍ പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഒല്ലൂര്‍ സി.ഐ-കെ.കെ.സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

                      

Post A Comment: