സോളര്‍ കേസ് രാഷ്ട്രീയ പ്രതികാരമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി


തിരുവനന്തപുരം: സോളര്‍ കേസ് രാഷ്ട്രീയ പ്രതികാരമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. സോളര്‍ കമ്മിഷനെ നിശ്ചയിച്ചതില്‍ വീഴ്ചയെന്ന് രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയുടെ ജാഥയില്‍ വിവാദം പ്രതിരോധിക്കാനും തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിന് വീഴ്ച പറ്റിയെന്ന് യോഗത്തില്‍ വിഎം സുധീരന്‍ വിമര്‍ശനം ഉന്നയിച്ചു. സോളാര്‍കേസില്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. തിരുവനന്തപുരത്ത് നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുന്നോടിയായിട്ടാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തിയത്. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നടപടി രാഷ്ട്രീയപകപോക്കലെന്ന് നിലപാട് എടുക്കാനുമാണ് ധാരണ. രാഷ്ട്രീയകാര്യസമിതിക്ക് മുമ്പ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വിഎം സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നു.

Post A Comment: