സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ വരുമാനവും സൗജന്യ ചികിത്സാ പദ്ധതിക്കായി വിനിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

തൃശൂര്‍: സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ വരുമാനവും സൗജന്യ ചികിത്സാ പദ്ധതിക്കായി വിനിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.  സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ ഒരുക്കിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.ബി.വൈ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ ചികിത്സാ ചിലവും ലഭ്യമാക്കും വിധമാണ് പദ്ധതി ഒരുക്കുക. ഭാഗ്യക്കുറിയുടെ പേരില്‍ നടക്കുന്ന അനധികൃത ചൂതാട്ടം അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതരസംസ്ഥാന ലോട്ടറികളെന്ന പേരില്‍ സാന്റിയാഗോ മാര്‍ട്ടിനെ പോലെയുള്ള സ്വകാര്യവ്യക്തികളാണ് ലോട്ടറി കൊള്ള നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുകയാണ്. ലോട്ടറി വില്‍പ്പനക്കാരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സഹായ പദ്ധതി നടപ്പാക്കും. ചെറുകിട വില്‍പ്പനക്കാര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ക്രമീകരണത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. . സമ്മാന ഘടനയില്‍ മാറ്റം വേണമോയെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ്, മുച്ചക്ര വാഹന വിതരണം, യൂണിഫോം വിതരണം എന്നിവയും ചടങ്ങില്‍ നടന്നു. 

Post A Comment: