കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച വരെ മഴ ശക്തമാകാന്‍ സാധ്യതകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച വരെ മഴ ശക്തമാകാന്‍ സാധ്യത. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ റവന്യൂ, ഫയര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരെ ദുരന്തനിവാരണ സേനയെയും ഫയര്‍, മെഡിക്കല്‍ ടീമുകളെയും സജ്ജമാക്കി നിര്‍ത്തണമെന്നും താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post A Comment: