സംസ്ഥാനത്തെ പുതിയ ടൂറിസം നയം അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുമെന്ന് സഹ കരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു

സംസ്ഥാനത്തെ പുതിയ ടൂറിസം നയം അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുമെന്ന് സഹ
 കരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. വിനോദസഞ്ചാര വികസനത്തില്‍കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിന്‍റെ പ്രാധാന്യവും സാധ്യതകളും ഏകദിന ശില്‍പശാല മുസിരിസ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശില്‍പശാല രൂപപ്പെടുത്തുന്ന പദ്ധതികള്‍ നട പ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവകാലതാമസമില്ലാതെ
പ്രാവര്‍ത്തികമാകണം. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്ക് പ്രചാരണം നല്‍കി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാത്തതിനേയും നിസാരപണികള്‍ മുഴു പ്പിക്കാതെ പദ്ധതികള്‍ മുടുക്കുന്നതിലും മന്ത്രി അതൃപ്തി
പ്രകടിപ്പിച്ചു. പൈതൃക ടൂറിസം പദ്ധതിയായ മുസിരിസിന്
 120 കോടി രൂപ ചെലവഴിച്ചു. കൊടുങ്ങല്ലൂരിന്‍റെ സാംസ്കാരിക ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന്മന്ത്രി ആവര്‍ത്തിച്ചു.
അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്നസെന്‍റ എം.പി. മുഖ്യാതിഥിയായി.
 ഷീല രാജ്കുമാര്‍, ഉദയപ്രകാശ്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു.

Post A Comment: