വടക്കേ ബസ് സ്റ്റാന്‍ഡ് നവീകരണത്തിനുള്ള അഞ്ചരക്കോടി രൂപയുടെ വികസനപദ്ധതി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ട് മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക

തൃശൂര്‍: വടക്കേ ബസ് സ്റ്റാന്‍ഡ് നവീകരണത്തിനുള്ള അഞ്ചരക്കോടി രൂപയുടെ വികസനപദ്ധതി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ട് മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. കുടിവെള്ളവിതരണവും ശുചീകരണസംവിധാനങ്ങളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കും. 24 മണിക്കൂര്‍ വൈദ്യുതിയും ലഭ്യമാക്കും. കോര്‍പ്പറേഷന്റെയും ബാങ്കിന്റെയും പ്രതിനിധികളുള്‍പ്പെട്ട സമിതി മേല്‍നോട്ടം വഹിക്കും. സ്ഥലം കൈമാറി ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയോടെ 10 വര്‍ഷത്തേക്കാണ് ബാങ്കിന് നടത്തിപ്പു ചുമതല നല്‍കുക. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ അത്യാധുനിക ബസ്‌ബേ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. അതേസമയം കോര്‍പ്പറേഷന്റെ സ്ഥലം അനധികൃതമായി കൈമാറുന്നത് ക്രമവിരുദ്ധമാണെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ലാലൂരില്‍ നിര്‍മ്മിക്കുന്ന ഐ.എം. വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ആന്റ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് എന്‍.ഒ.സി. നല്‍കാന്‍ യോഗം തീരുമാനിച്ചു. അറുപത് കോടി രൂപയാണ് സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് അനുവദിച്ചിട്ടുള്ളത്. പടിഞ്ഞാറെ കോട്ടയില്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിനായി സ്ഥലം നഷ്ടപെട്ട 10 കുടംബങ്ങള്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

Post A Comment: