സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതു എം.എല്‍.എമാരുടെ ചിത്രങ്ങള്‍ പുറത്ത്


കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതു എം.എല്‍.എമാരുടെ ചിത്രങ്ങള്‍ പുറത്ത്. ഗള്‍ഫില്‍ ഒരു ഷോറൂമിന്‍റെ ഉദ്ഘാടനത്തിന് എം.എല്‍.എമാരായ പി.ടി.എ റഹീം,കാരാട്ട് റസാഖ് എന്നിവര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. നെടുമ്പേശേരി സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ (കോഫെപോസെ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബുല്ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണുള്ളത്. ഇതേ കേസിലെ ഒന്നാം പ്രതിയായ ഷഹബാസിന്‍റെ ബന്ധുവാണ് അബുല്ലൈസ്. കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച് വിവാദത്തിലായ മിനി കൂപ്പറിന്‍റെ ഉടമ കാരാട്ട് ഫൈസലും എം.എല്‍.എമാര്‍ക്കൊപ്പം ചിത്രത്തിലുണ്ട്. അതേസമയം, കൊടുവള്ളി സ്വദേശിയുടെ ഗള്‍ഫിലുള്ള ഷോറൂമിന്‍റെ ഉദ്ഘാടനത്തിന് താന്‍ പോയപ്പോഴുള്ള ചിത്രങ്ങളാണ് അതെന്നും തനിക്ക് അബുല്ലൈസുമായി യാതൊരു ബന്ധവുമില്ലെന്നും പി.ടി.എ റഹീം പ്രതികരിച്ചു. പ്രതികളാണോയെന്ന് നോക്കി ഫോട്ടോയെടുക്കാനാവില്ലെന്നാണ് കാരാട്ട് റസാഖ് എം.എല്‍.എ പ്രതികരിച്ചത്.

Post A Comment: