അഫ്​ഗാനിസ്​താനില്‍ നിന്ന്​ രണ്ടു മാസം മുമ്പ്​ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എഞ്ചിനീയറെ രക്ഷപ്പെടുത്തി


അഷ്​ഗബാദ്​: അഫ്​ഗാനിസ്​താനില്‍ നിന്ന്​ രണ്ടു മാസം മുമ്പ്​ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എഞ്ചിനീയറെ രക്ഷപ്പെടുത്തി. അഫ്​ഗാനിസ്​താന്‍ വര്‍ദക്​ പ്രവിശ്യയിലെ പൊലീസാണ്​ എഞ്ചിനീയറെ രക്ഷപ്പെടുത്തിയത്​. അഫ്​ഗാന്‍ ടി.വി ചാനലായ ടോളോ ന്യൂസാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. ശനിയാഴ്​ചയാണ്​ രക്ഷാ പ്രവര്‍ത്തനം നടന്നത്​. നാലാം തവണയാണ്​ എഞ്ചിനീയറെ രക്ഷിക്കാനായി ​ശ്രമം നടത്തുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. എന്നാല്‍ എഞ്ചിനീയറുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. തുര്‍ക്ക്​മെനിസ്​താന്‍ പവര്‍ ലൈന്‍ പ്രൊജക്​ടിലെ ഇലക്​ട്രിസിറ്റി ഇന്‍ഫ്രാസ്ട്രെക്​ചര്‍ കമ്ബനിയില്‍ പ്രവാര്‍ത്തിക്കുന്നതിനിടെയാണ്​ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്​.

Post A Comment: