വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് വാടാനപ്പള്ളി സ്വദേശിക്കെതിരെ യുവതിയുടെ പരാതി. നാട്ടിലും വിദേശത്തും വെച്ച് രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം നടത്താതെ ഉപേക്ഷിച്ചുവെന്നാണാരോപണം.

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് വാടാനപ്പള്ളി സ്വദേശിക്കെതിരെ യുവതിയുടെ പരാതി. നാട്ടിലും വിദേശത്തും വെച്ച് രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ച ശേഷം വിവാഹം നടത്താതെ ഉപേക്ഷിച്ചുവെന്നാണാരോപണം. മുപ്പത്തിയാറ്കാരിയായ യുവതിയുമായി വാടനപ്പള്ളി സ്വദേശി കമറുദ്ദീന്‍ പരിചയം സ്ഥാപിച്ചുവെന്നും പിന്നിട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. രണ്ട് വര്‍ഷത്തിന് ശേഷം തന്നെയും മക്കളെയും നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് യുവതി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുമ്പ് പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ കാണിച്ച് നാട്ടില്‍ വെച്ചും കമറുദ്ദീന്‍ പീഡനം നടത്തിയെന്നും പരാതിയുണ്ട്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് മക്കള്‍ക്കൊപ്പം താമസിക്കുമ്പോഴാണ് വിവാഹം കഴിക്കാമെന്നറിയിച്ച് കമറുദ്ദീന്‍ യുവതിയുമായി അടുപ്പത്തിലായത്. ഒല്ലൂര്‍ പോലിസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലിസിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് യുവതി ആരോപിച്ചു. പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒളികാമറയില്‍ പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ കാണിച്ച് കമറുദ്ദീന്‍ തന്നെ ഇപ്പോള്‍ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു

Post A Comment: