ഇന്ത്യന്‍ അതിര്‍ത്തിക്ക്​ സമീപം ഒഴുകുന്ന യാര്‍ലങ്​ സാങ്​പോ (ബ്രഹ്​മപുത്ര) നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം


ബീജിങ്ങ്​: ഇന്ത്യന്‍ അതിര്‍ത്തിക്ക്​ സമീപം ഒഴുകുന്ന യാര്‍ലങ്​ സാങ്​പോ (ബ്രഹ്​മപുത്ര) നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം. 1000 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച്‌​ വഴിതിരിച്ച്‌​ വിടാനാണ്​​ നീക്കം നടക്കുന്നത്. സിന്‍ജിയാങ്ങിലെ തക്ലിമാകന്‍ മരുഭൂമിയിലേക്ക്​ തിബത്തില്‍ നിന്ന്​ വെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്. ​ചൈനയുടെ ഉണങ്ങി വരണ്ട സിന്‍ജിയാങ്​ മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് ലോകത്തെ ഏറ്റവും വലിയ ടണല്‍ നിര്‍മിക്കാന്‍ ചൈന തയാറെടുക്കന്നതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ അരുണാചല്‍ ​പ്രദേശിലൂടെ സിയാങ്​ എന്ന പേരില്‍ ഒഴുകുന്ന നദിയാണ് സാങ്​പോ. സിയാങ്​ അസമിലെത്തു​മ്പോള്‍ ബ്രഹ്​മപുത്ര എന്നറിയപ്പെടുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്​ഥാനങ്ങളില്‍ ജലക്ഷാമം പരിഹരിക്കുന്നത്​ ബ്രഹ്​മപുത്രിയിലെ വെള്ളമാണ്​. തുരങ്കം നിര്‍മിക്കാനുള്ള പദ്ധതി മാര്‍ച്ചില്‍ ചൈനീസ്​ സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്​. പദ്ധതി ആദ്യഘട്ടത്തിലാണെങ്കിലും നടപ്പിലാകുകയാണെങ്കില്‍ ഇന്ത്യയില വന്‍ വരള്‍ച്ചക്കിട വരുത്തുന്ന പദ്ധതിയാണിത്​.

1000 കിലോമീറ്റര്‍ തുരങ്കം നിര്‍മിക്കുന്നതിനുള്ള സാ​േങ്കതിക വിദ്യകള്‍ ചൈനീസ്​ എഞ്ചിനീയര്‍മാര്‍ പരീക്ഷിച്ചു നോക്കുന്നുണ്ടെന്ന്​ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദഗ്​ധരെ ഉദ്ധരിച്ച്‌​ ഹോങ്​കോങ്ങില്‍ നിന്നുള്ള ചൈന മോര്‍ണിങ്​ പോസ്​റ്റ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇന്ത്യന്‍ അതിര്‍ത്തിക്ക്​ സമീപം​ തിബത്ത്​ സ്വയംഭരണ പ്രദേശത്തെ സാങ്​പോ നദി വറ്റിച്ച്‌​ ആ വെള്ളം തുരങ്കം വഴി തിബത്തന്‍ പീഠഭൂമിയിലെ മഴ നിഴല്‍ പ്രദേശമായ ഉയ്​ഖര്‍ മേഖലയിലേക്ക്​ വഴിതിരിച്ച്‌​ വിടുക എന്നതാണ്​ ശാസ്​ത്രജ്​ഞരുടെ നിര്‍ദേശം. 

Post A Comment: