ചരിത്രത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി മണ്ണുത്തി വടക്കുഞ്ചേരി ദേശീശപാതയിലെ കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കപാത. ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കപാതയായ കുതിരാന്‍ തുരങ്കത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍.

തൃശൂര്‍: ചരിത്രത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി മണ്ണുത്തി വടക്കുഞ്ചേരി ദേശീശപാതയിലെ കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കപാത. ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കപാതയായ കുതിരാന്‍ തുരങ്കത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. ഒരു മാസത്തിനുള്ളില്‍ ഒരു തുരങ്കപാത തുറന്നുകൊടുക്കുമെന്നും ഡിസംബറിനുള്ളില്‍ പൂര്‍ണമായി ഗതാഗതയോഗ്യമാക്കാനാകുമെന്നും അധികൃതര്‍. ഈ പാത യാഥാര്‍ത്ഥ്യമകുന്നതോടെ കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കപാത എന്ന ചരിത്രനേട്ടമാണ് കൈവരിക്കുക. കിഴക്കുഭാഗത്തെ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ഒരുമാസത്തിനുള്ളില്‍ ഈ തുരങ്കപാത പൂര്‍ണമായും തുറന്നു കൊടുക്കും. പടിഞ്ഞാറു ഭാഗത്തെ തുരങ്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. കിഴക്കു ഭാഗത്തെ തുരങ്കപാത ഒരു മാസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്നും പടിഞ്ഞാറു ഭാഗത്തെ തുരങ്കം ഡിസംബറിനുള്ളില്‍ തുറന്നുകൊടുക്കുമെന്നും നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രഗതി എഞ്ചിനീയറിങ്ങിന്റെ പി.ആര്‍.ഒ-ശിവാനന്ദന്‍ പറഞ്ഞു. മലതുരക്കുന്നതും തുരങ്കങ്ങളിലെ അഴുക്കുചാല്‍ അടക്കമുള്ള ജോലികളുമാണ് പ്രഗതി ഗ്രൂപ്പ് ചെയ്യുന്നതെങ്കില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതും പ്രകാശ സംവിധാനങ്ങള്‍ ഒരുക്കുന്നതും ദേശീയപാത നിര്‍മ്മാണ കമ്പനിയായ കെ.എം.സിയാണ്. തുരങ്കത്തില്‍ മുഴുവന്‍ സമയം വെളിച്ച സംവിധാനം ഒരുക്കുക, തുരങ്കത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുക എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാലം ദേശീയപാതയുമായി ബന്ധപ്പെടുത്തുന്ന നിര്‍മ്മാണങ്ങളും ഇനി ബാക്കിയാണ്. കൂടാതെ അഴുക്കുചാല്‍ നിര്‍മ്മാണവും തുരങ്കത്തിന്റെ മുകള്‍ഭാഗം ശക്തിപ്പെടുത്താനുള്ള ഗ്യാരന്റി കോണ്‍ക്രീറ്റിടലും ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. 

Post A Comment: