സംസ്ഥാനത്ത് നാളെ രാവിലെ വരെ പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

  

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഫിലിപ്പന്‍സ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും തീരദേശ മേഖലയിലും കഴിഞ്ഞ 12 മണിക്കൂറിനിടെ ശക്തമായ മഴപെയ്തു. വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ ജില്ലാതല ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന് മുന്നോടിയായാണ് മഴയെന്നും കിഴക്കന്‍ മഴ സംസ്ഥാനത്തെത്താന്‍ ഏതാനും ദിവസം കൂടിയെടുക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു .

Post A Comment: