അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള യുദ്ധസമാന സാഹചര്യം രൂക്ഷമാകുന്നു.


 അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള യുദ്ധസമാന സാഹചര്യം രൂക്ഷമാകുന്നു. ഉത്തരകൊറിയക്കെതിരെ പ്രകോപനവുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിനെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി അമേരിക്കന്‍ ചാര സംഘടനയായ സിഐഎ മേധാവി രംഗത്തെത്തി. കിം ജോങ് ഉന്‍ പെട്ടെന്ന് അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കാന്‍ വരരുതെന്നാണ് സിഐഎ മേധാവി മൈക്ക് പോംപെ പറയുന്നത്. മരണം വരെ അധികാരത്തില്‍ തുടരാനാണ് കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാ ബഹുമാനത്തോടെയും പറയുകയാണ്, ഒരു ദിവസം അദ്ദേഹത്തെ കാണാതായാല്‍ അതിനെ കുറിച്ച്‌ സിഐഎയോട് ചോദിച്ചിട്ട് കാര്യമില്ല. നിരവധി രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരെ സ്ഥാനഭ്രഷ്ടരാക്കാന്‍ നടത്തിയ ഇടപെടലുകളുടെ ചരിത്രമാണ് ഉത്തര കൊറിയക്കെതിരെയും പ്രയോഗിക്കുമെന്ന സിഐഎയുടെ ഭീഷണി.

Post A Comment: