വൃദ്ധയായ മാതാവിനെ ഉള്ളിലിട്ടു വീടുപൂട്ടി മകനും കുടുംബവും അവധിയാഘോഷത്തിന് പോയി.
കൊല്‍ക്കത്ത: വൃദ്ധയായ മാതാവിനെ ഉള്ളിലിട്ടു വീടുപൂട്ടി മകനും
കുടുംബവും അവധിയാഘോഷത്തിന് പോയി. പട്ടിണിയിലായ മാതാവിനെ നാട്ടുകാര്‍ പൂട്ടു തകര്‍ത്ത്
രക്ഷപ്പെടുത്തി. കൊല്‍ക്കത്തയില്‍ നടന്ന സംഭവത്തില്‍ 96 കാരി സബിതാനാഥിനെ മൂത്ത മകനും കുടുംബവും ഉപേക്ഷിച്ചത് ശനിയാഴ്ച
രാവിലെയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മകളും നാട്ടുകാരും ചേര്‍ന്നായിരുന്നു
മാതാവിനെ രക്ഷപ്പെടുത്തിയത്.
വീടിനുള്ളില്‍
കിടന്നുറങ്ങുമ്പോഴാണ് സബിതാനാഥിനെ മകന് ബാങ്കുദ്യോഗസ്ഥനായ ബികാഷ് പുറത്തു നിന്നും
പൂട്ടിയ ശേഷം പോയത്. താന്‍ എഴുന്നേറ്റപ്പോ എല്ലാവരും പോയെന്നാണ് സബിത പറഞ്ഞത്.
എന്നിരുന്നാലും ബികാഷ് മാതാവിനോട് ഇങ്ങിനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും
വിചാരിച്ചിരുന്നില്ലെന്ന് ഇളയമകന് മദന്‍ പറഞ്ഞു. വീടു പൂട്ടിയിരിക്കുന്നത് കണ്ട്
പന്തികേട് തോന്നിയാണ് സഹോദരി നോക്കിയതെന്ന് മദന്‍ പറഞ്ഞു. കതക് തകര്‍ത്ത് അകത്ത്
കയറിയപ്പോള്‍ മാതാവ് കിടക്കുന്നതാണ് കണ്ടത്. ഏതാനും
ബിസ്ക്കറ്റ് മാത്രമായിരുന്നു ഇത്രയും സമയം സബിത ആകെ കഴിച്ചത്. അതും ഉപേക്ഷിച്ചു
പോയവര്‍ ഇട്ടു കൊടുത്തതാണെന്ന് തോന്നി. മുഖം കഴുകാന്‍ വാഷ്റൂമിലേക്ക് പോകാന്‍
പോലും തനിക്ക് ആരോഗ്യമില്ലായിരുന്നെന്ന് സബിത പറഞ്ഞു. അതുകൊണ്ട് താന്‍ മുറിയില്‍
കഴിയുകയായിരുന്നു. ശനിയാഴ്ച മക്കള്‍ പോയ ശേഷം ഞായറാഴ്ച ഉച്ചവരെ സബിത അതേ
കിടപ്പായിരുന്നു. മകള്‍ പോലീസില്‍ പരാതി നല്കി.
Post A Comment: