പഴുന്നാനയില്‍ തെരുവുനായയുടെ ആക്രമണം. രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു.

കുന്നംകുളം :പഴുന്നാനയില്‍ തെരുവുനായയുടെ ആക്രമണം. രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ക്ക്   കടിയേറ്റു. കറുപ്പംവീട്ടില്‍ നധീപ് മകന്‍ മുഹമ്മദ് ബിലാല്‍ ( 7 ), മങ്കെടത്ത് വീട്ടില്‍ ജാഫര്‍ മകന്‍ ഫവാസ് ( 6 )മലഞ്ചാത്ത് വീട്ടില്‍ ദേവകി ( 68 ) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികളെ ആക്രമിച്ച നായ   തൊട്ടടുത്ത്‌  തന്നെ വീട്ടിനുളളില്‍ കയറി മധ്യവയസ്കയെയും കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍കോളേജില് ചികിത്സ തേടി. മേഖലയില്‍ തെരുവ് നായകളുടെ ആക്രമണം പതിവായിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Post A Comment: