മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി.മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയുമാണ് കാണാതായത്. ഇരുവരും ഗ്രേറ്റര്‍ നോഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്. പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് തിങ്കളാഴ്ച രാവിലെ പുറത്ത് പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടികള്‍ കടയില്‍ വന്ന് പുസ്തകം വാങ്ങിയതായി കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

Post A Comment: