ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക.


ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനൊരുങ്ങി അമേരിക്ക. ഇതിനു മുന്നോടിയായി കരാറുമായി ബന്ധപ്പെട്ടുള്ള ഉറപ്പുകളില്‍നിന്നു പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസ് നയങ്ങളിലെ സുപ്രധാനമായ ദിശാമാറ്റം കൂടിയാണ് ട്രംപ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി നടത്തിയ പ്രസംഗത്തിലാണ് ആണവ കരാര്‍ സംബന്ധിച്ച തന്‍റെ നിലപാട് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. കരാറിന്‍റെ അന്തഃസത്തയ്ക്കൊത്ത് ഉയരാന്‍ ഇറാനായില്ല. ഏതു സമയത്തും കരാറില്‍നിന്ന് അമേരിക്ക പിന്മാറുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഐക്യരാഷ്ട്രസഭ പറയേണ്ട കാര്യം അമേരിക്ക ഏകപക്ഷീയമായി പറയേണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് തിരിച്ചടിച്ചു.

Post A Comment: