നടന്‍ പാഷാണം ഷാജിയെ (സാജു നവോദയ) ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍.കൊച്ചി : നടന്‍ പാഷാണം ഷാജിയെ (സാജു നവോദയ) ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം താമസിക്കുന്ന ദേവസി തോമസ്(30), കൃഷ്ണദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാജി കുറച്ചുനാള്‍ മുമ്പ് കാക്കനാട്ട് ഒരു മെഗാ ഷോ നടത്തിയിരുന്നു. ഇതില്‍പെട്ട സംഘാംഗങ്ങളില്‍ ഒരാള്‍ ''സ്നേക് ഡാന്‍സ്'' അന്ന് നടത്തിയിരുന്നു. ഇതിന് വനം-വന്യജീവി നിയമപ്രകാരം കേസെടുപ്പിക്കുമെന്നും അല്ലെങ്കില്‍ പത്തുലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഷാജിയെ വിളിച്ചത്. ഒരു മാസമായി നിരന്തരം ഭീഷണിയായതോടെ വെള്ളിയാഴ്ച ഷാജി കൊച്ചി അസി.കമ്മീഷണര്‍ കെ.ലാല്‍ജിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Post A Comment: