ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം കെ.പി. രാഹുല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയ ടീമിലേക്ക്

ദില്ലി: ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം കെ.പി. രാഹുല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയ ടീമിലേക്ക്. നവംബറില്‍ സൗദിയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനുള്ള 29 അംഗ സാധ്യത പട്ടികയില്‍ രാഹുല്‍ അടക്കം അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച 17 പേരെയും ഉള്‍പ്പെടുത്തി. കരുത്തരായ സൗദിക്കും, യെമനും തുര്‍ക്കിക്കുമൊപ്പം കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇന്ത്യ. നവംബര്‍ നാലിന് സൗദി അറേബ്യയ്ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. പത്ത് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യതാ മത്സരം. ഗ്രൂപ്പ് ചാമ്ബ്യന്‍മാരും ഗ്രൂപ്പിലെ മികച്ച ആറ് രണ്ടാം സ്ഥാനക്കാരുമാണ് ടൂര്‍ണമെന്റിന് യോഗ്യത നേടുക.

Post A Comment: