സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്‍റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 തിരുവനന്തപുരം: സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്‍റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ നിലയ്ക്ക് ഈ പ്രസ്ഥാനം വളര്‍ന്നിട്ടുണ്ട്. അംഗങ്ങളുടെ ദാരിദ്യ്രനിര്‍മാര്‍ജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം. സാമൂഹ്യാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരിയായ 'കുടുംബശ്രീ സ്കൂളി'ന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Post A Comment: