കഴിഞ്ഞ രണ്ടാഴ്ചയോളമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ നട്ടം തിരിയുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍
മൊബൈല്‍ ഉപഭോക്താക്കള്‍ നട്ടം തിരിയുകയാണ്.
യാതൊരു അറിയിപ്പുമില്ലാതെ കോള്‍ സര്‍വ്വീസ്
നിര്‍ത്തലാക്കുകയും, ഡാറ്റാകോള് മാത്രമായി ചുരുക്കുകയും
ചെയ്തു. ഡാറ്റായാകട്ടെ പൊള്ളുന്ന വിലയും. വിളിക്കാനോ, കോളുകള്‍
സ്വീകരിക്കാനോ ആകാതെ ഉപഭോക്താക്കള്‍ നട്ടം തിരിയുകയാണ്. മെസെജിംഗ് സര്‍വ്വീസ് നിര്‍ത്തിവെച്ചതിനാല്‍
പോര്‍ട്ട് ചെയ്ത് മറ്റു നെറ്റവര്ക്കുപകളിലേക്ക് മാറാനോ ആകുന്നില്ല. പോസ്റ്റ്
പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൃത്യമായി ബില്ല് വരുന്നുണ്ടെന്നതല്ലാതെ ഫോണ്‍
ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.
വലിയ ഓഫറുകളുമായി ഉപഭോക്താക്കളില്‍ നല്ലൊരു
ശതമാനത്തേയും പോസ്റ്റുപേയ്ഡിലേക്ക് മാറ്റിയ ശേഷമാണ് ഈ കൊടു തട്ടിപ്പ്.
മൊബൈല്‍
സ്റ്റോറുകളില്‍ പോലും സര്‍വ്വീസ് ലഭ്യമല്ല. കേരളത്തിലെ വലിയൊരു വിഭാഗം സ്റ്റോര്‍
നടത്തിപ്പുകാര്‍ ഒന്നിച്ച നിയമ നടപടിക്കൊരുങ്ങുന്നതായണ് അന്വേഷിച്ചെത്തുന്നവരോടെ
പറയുന്നത്. എന്നാല്‍ കോള്‍ ചെയ്യാനാകാതെയും, റിസീവ്
ചെയ്യാനാകാതെയും വലയുന്നത് ഉപഭോക്താക്കളാണ്. നിലവില്‍ ബാങ്ക്, ജി എസ് ടി തുടങ്ങി മുഴുവന്‍ സര്‍വ്വീസുകളും മൊബൈല്‍ ഫോണുമായി ബന്ധപെട്ട്
നില്ക്കുന്നതിനാല് ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം കടുത്ത പ്രയാസത്തിലാണ്.
വിഷയം മാധ്യമങ്ങള്‍ പോലും ഗൗരവമായി കാണാതിരിക്കുന്നതിനു പിന്നില്‍ വലിയ തോതിലുള്ള
കോര്‍പ്പറേറ്റ് അജണ്ടയുണ്ടെന്നാണ് റിലയന്‍സ് സര്‍വ്വീസ് വിതരണക്കാര്‍ തന്നെ
പറയുന്നത്. സര്‍വ്വീസ് ഉപയോഗിക്കുന്നവരാകട്ടെ ചതിക്കുഴിയില്‍ നിന്നും രക്ഷപെടാനാകാതെ
ശ്വാസം മുട്ടി നടക്കുകയാണ്.
Post A Comment: