കുടിവെള്ള പദ്ധതിയുടെ വാല്‍വ് പൊട്ടി വെള്ളം പാഴാകുന്നു. പാറേംപാടം സെന്ററിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള തൃത്താല - പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ വാല്‍വാണ് തകരാറിലായത്.

കുന്നംകുളം: കുടിവെള്ള പദ്ധതിയുടെ വാല്‍വ് പൊട്ടി വെള്ളം പാഴാകുന്നു. പാറേംപാടം സെന്ററിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള തൃത്താല - പാവറട്ടി  ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായ വാല്‍വാണ് തകരാറിലായത്. പദ്ധതിയില്‍ നിന്നും കുന്നംകുളം നഗര  മേഖലയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും വെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ ടാങ്കുകളിലെക്ക് വെള്ളം തിരിച്ചു വിടുന്ന പ്രധാന വാല്‍വിന് തകരാര് സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനങ്ങാപാറ നയമാണ് ജല അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വലിയ തോതിലുള്ള പ്രചരണം നടക്കുന്ന സമയത്ത് തന്നെയാണ് സര്‍ക്കാര്‍ അതോറിറ്റി തന്നെ ഇത്തരമൊരു നിലപാടെടുത്തിരിക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിരവധി തവണ ജല അതോറിറ്റിയെ സമീപിക്കുകയും തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപെടുകയും ചെയ്തിരുന്നുവത്രെ. നൂറുകണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് ഇവിടെ ഇത്തരത്തില്‍ പാഴാകുന്നത്‌.

Post A Comment: