വിദ്യാലയത്തിലേക്കു പോകുകയായിരുന്ന അധ്യാപികയുടെ മാല ബൈക്കില്‍വന്ന യുവാവ് കവര്‍ന്നു. വൈലത്തൂര്‍ ഞമനേങ്ങാട് വാഴപ്പുള്ളി വീട്ടില്‍ ബെന്നിയുടെ ഭാര്യയും എടക്കര സ്‌കൂളിലെ അധ്യാപികയുമായ ജിസ്മിയുടെ മാലയാണ് കവര്‍ന്നത്.


വടക്കേക്കാട്: വിദ്യാലയത്തിലേക്കു പോകുകയായിരുന്ന അധ്യാപികയുടെ മാല ബൈക്കില്‍വന്ന യുവാവ് കവര്‍ന്നു. വൈലത്തൂര്‍ ഞമനേങ്ങാട് വാഴപ്പുള്ളി വീട്ടില്‍ ബെന്നിയുടെ ഭാര്യയും എടക്കര സ്‌കൂളിലെ അധ്യാപികയുമായ ജിസ്മിയുടെ മാലയാണ് കവര്‍ന്നത്.
സ്‌കൂളിലേക്ക് സ്‌കൂട്ടിയില്‍ പോകുമ്പോഴാണ് സംഭവം. നായരങ്ങാടി അണ്ടിക്കോട്ട് റോഡില്‍ ഒഴിഞ്ഞ സ്ഥലത്തുവച്ച് പുറകെവന്ന ബൈക്കുകാരന്‍ സ്‌കൂട്ടിക്കു സമീപം പെട്ടെന്നു നിറുത്തുകയും മാല പൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഒന്നരപവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടതെന്നു പറയുന്നു. ബഹളത്തിനിടയില്‍ മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വടക്കേക്കാട് എസ്‌ഐ അനന്തകൃഷ്ണനും സംഘവും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. 

Post A Comment: