വേങ്ങര ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ നേതാവി​​​ന്‍റെ 'പടയൊരുക്കം' ജാഥയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് കോഴിക്കോട്ട് യു.ഡി.എഫ്​ യോഗം ചേരും.കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ നേതാവി​​​ന്‍റെ 'പടയൊരുക്കം' ജാഥയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് കോഴിക്കോട്ട് യു.ഡി.എഫ്​ യോഗം ചേരും. രാവിലെ പത്തിന് ലീഗ് ഹൗസിലാണ് യോഗം. യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കു പുറമെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന പടയൊരുക്കം യാത്രയാണ് യോഗത്തിന്‍റെ മുഖ്യ അജന്‍ഡ എങ്കിലും സോളാര്‍ റിപ്പോര്‍ട്ടും വേങ്ങര തെരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചയാകും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്ന സര്‍ക്കാര്‍ നീക്കത്തെ യോജിച്ച്‌ ചെറുക്കാനുള്ള തന്ത്രങ്ങള്‍ക്കും രൂപം നല്‍കിയേക്കും. സോളറില്‍ മുന്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ കൂട്ടമായി കേസെടുത്തതു രാഷ്ട്രീയമായും നിയമപരമായും നേരിടുന്നതിനെപ്പറ്റി ആലോചനകളുമുണ്ടാകും എന്നാണറിയുന്നത്. പുതിയ കെ.പി.സി.സി പട്ടികയും ചര്‍ച്ചക്കു വന്നേക്കും.

Post A Comment: