വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. വെങ്കിടങ്ങ് ആനപ്പാത്ത് ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

തൃശൂര്‍: വ്യക്തിപരമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ബന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. വെങ്കിടങ്ങ് ആനപ്പാത്ത് ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2 ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പ്രതിയെ കുറ്റക്കാരനെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ഭ്രാന്തന്റെ മകനെന്ന് ആക്ഷേപിച്ചതിനെ തുടര്‍ന്ന് ബന്ധുവായ വെങ്കിടങ്ങ് ആനപ്പാത്ത്‌വീട്ടില്‍ കൃഷ്ണനെ ഷനില്‍കുമാര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഫെബ്രുവരി 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആനി ജോണാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബു ഹാജരായി.


Post A Comment: