സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ദില്ലി: സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാനാവില്ല. ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനാണ്. എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കു രാജ്യസ്നേഹമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ
ജെ ചന്ദ്രചൂഢ് ചോദിച്ചു. രാജ്യസ്നേഹം പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. പലരും ഉത്തരവ് അനുസരിക്കുന്നത് രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കാതിരിക്കാനാണ്. രാജ്യസ്നേഹത്തിന്റെ പേരില്‍ സദാചാര പൊലീസ് ചമയാന്‍ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കോടതി പറഞ്ഞു.
  2016 നവംബറിലാണ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്പ് ദേശീയഗാനം നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ദേശീയ ഗാനത്തിന്‍റെ സമയത്ത് സിനിമാ സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകര്‍ തിയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

Post A Comment: