ശബരിമല സ്ത്രീപ്രവേശനം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിത ജഡ്ജിമാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിത ജഡ്ജിമാരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസില്‍ സമയബന്ധിതമായി തീരുമാനമെടുക്കാന്‍ പ്രമുഖരെ ഉള്‍പ്പെടുത്തി പ്രത്യേക ജൂറിയെ നിയമിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ വനിത ജഡ്ജിമാരുള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കമെന്നാണ് ആവശ്യം.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഒക്ടോബര്‍ 13ന് ഉത്തരവിട്ടിരുന്നു.
ഈ ബെഞ്ചിലെ ജഡ്ജിമാരില്‍ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി.


Post A Comment: