ദേശമംഗലത്ത് ഭാരതപ്പുഴ കയ്യേറി മതില്‍കെട്ടാന്‍ ശ്രമം. കറ്റുവട്ടൂരില്‍ കാളക്കല്ല് ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത്‌ പുഴയോരം കയ്യേറാനാണ് ശ്രമം നടക്കുന്നത്

ചെറുതുരുത്തി: ദേശമംഗലത്ത് ഭാരതപ്പുഴ കയ്യേറി മതില്‍കെട്ടാന്‍ ശ്രമം. കറ്റുവട്ടൂരില്‍ കാളക്കല്ല് ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുത്ത്‌ പുഴയോരം കയ്യേറാനാണ് ശ്രമം നടക്കുന്നത്. നേരത്തെ പുഴയോരം കയ്യേറി മരങ്ങള്‍ മുറിച്ചു നീക്കി എന്ന പരാതി നിലനില്‍ക്കെയാണ് ഇവിടെ തുടര്‍ കയ്യേറ്റം നടത്തുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീമിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ മുസ്തഫ ദേശമംഗലം, ഷക്കീര്‍ ദേശമംഗലം, മനോജ് മുണ്ടത്ത് എന്നിവര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. വില്ലേജ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ സര്‍വേയര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താതെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഒരു മാസം മുമ്പാണ് ഇവിടെ സ്വകാര്യ വ്യക്തി കയ്യേറ്റം നടത്താന്‍ ആരംഭിച്ചത്. അന്ന് പോലീസ് എത്തിയാണ് സംഭവം തീര്‍പ്പാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കയ്യേറ്റക്കാരുടെ നടപടി.


Post A Comment: