ഐ.എസ് ബന്ധം ആരോപിച്ച് ഗുജറാത്തില്‍ അറസ്റ്റിലായ യുവാവിന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ബന്ധമില്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ അത് തെളിയിക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.


ന്യൂഡല്‍ഹി: ഐ.എസ് ബന്ധം ആരോപിച്ച് ഗുജറാത്തില്‍ അറസ്റ്റിലായ യുവാവിന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി ബന്ധമില്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ അത് തെളിയിക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.
അഴിമതിയേക്കാള്‍ വലിയ പ്രശ്‌നമാണിത്. തെറ്റ് പറ്റിയിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ വേണം അത് തെളിയിക്കാന്‍. പ്രശ്‌നത്തില്‍ നടപടിയെടുക്കുന്നതിന് പകരം ബി.ജെ.പിയെ കുറ്റപ്പെടുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഈ കാരണം കൊണ്ട് തന്നെ അഹമ്മദ് പട്ടേല്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായി വരുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐ.എസ് ബന്ധം ആരോപിച്ച് അഹമ്മദ് പട്ടേലിന്‍റെ ആശുപത്രി ജീവനക്കാരനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തില്‍ അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ആരോപിച്ചിരുന്നു.

Post A Comment: