മണിപൂരി നൃത്തത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്നു. അക്കികാവ് റോയല്‍ എന്ജിനീയറിംഗ് കോളേജില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മണിപൂരി നൃത്ത ശില്പശാല നടക്കും

കുന്നംകുളം: മണിപൂരി നൃത്തത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്നു. അക്കികാവ് റോയല്‍ എന്ജിനീയറിംഗ് കോളേജില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മണിപൂരി നൃത്ത ശില്പശാല നടക്കും. സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്‌ ആന്‍ഡ്‌ കള്‍ച്ചര്‍ എമങ്ങ്സ്റ്റ് യൂത്തിന്റെ സഹകരണത്തോടെ കോളേജില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ പ്രശസ്ത മണിപൂരി നര്‍ത്തകന്‍ സിനാം ഭാസു സിങ്ങ് നൃത്തശില്പവും അനുബന്ധ പ്രഭാഷണവും നടത്തും. പ്രവേശനം സൗജന്യമായിരിക്കുമെന്നു വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ചിഞ്ചു വിജയന്‍, അധ്യാപകരായ മേരി ജോണ്‍, എ എം രഹന എന്നിവര്‍ അറിയിച്ചു

Post A Comment: