നഗരസഭ പുതിയ മാര്‍ക്കറ്റിന് സമീപം മാലിന്യ കൂമ്പാരം, രാത്രിക്കാലങ്ങളില്‍ മാലിന്യം തളളുന്നത് പതിവാകുന്നു. തടയാന്‍ നടപടിയില്ല

കുന്നംകുളം: നഗരസഭ പുതിയ മാര്‍ക്കറ്റിന് സമീപം മാലിന്യ കൂമ്പാരം, രാത്രിക്കാലങ്ങളില്‍ മാലിന്യം തളളുന്നത് പതിവാകുന്നു. തടയാന്‍ നടപടിയില്ല. കക്കാടിനെയും ചിറളയത്തെയും ബന്ധിപ്പിക്കുന്ന റോഡിനോടു ചേര്‍ന്നാണ് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്. നഗരത്തിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ തിരുത്തിക്കാട് ബണ്ടിന്റെ കരയോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരം കൃഷിയെയും ബണ്ടിന്റെ കരയില്‍ താമസിക്കുന്നവരെയും ദുരിതത്തിലാക്കിയിട്ടും മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ നഗരസഭാ അധികൃതര്‍ക്കോ പോലീസിനോ കഴിയുന്നില്ലെന്ന് ആരോപണമുണ്ട്. രാത്രി സയമങ്ങളിലാണ് ഇവിടെ ലോറിയില്‍ മാലിന്യം തളളുന്നത്. കഴിഞ്ഞ ദിവസവും വലിയ തോതില് ഇവിടെ മാലിന്യം തള്ളിയതിനെ തുടര്‍ന്ന് സമീപവാസികള്‍ പ്രതിഷേധിക്കുകയും കുന്നംകുളം നഗരസഭ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നും അധികൃതര്‍ എത്തി ബ്ലീച്ചിങ്ങ് പൗഡര്‍ വിതറി ദുര്‍ഗന്ധം കുറക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാലിന്യം തള്ളാന്‍ എത്തുന്നവരെ പിടികൂടാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ പ്രദേശത്തെ മാലിന്യ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനാകാതെ വലയുകയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം.

Post A Comment: