സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി പട്ടിക തയാറാക്കിയപ്പോള്‍ വനിതാ നേതാക്കളെ വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോള്‍ പറഞ്ഞു. കുറഞ്ഞത് 28 വനിതകളെയെങ്കിലും ഉള്‍പ്പെടുത്താതെ പട്ടിക പുറത്തിറക്കരുത്. ഇക്കാര്യം ഹൈക്കമാന്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നെന്നും ഷാനിമോള്‍ പറഞ്ഞു. 
വ​​നി​​ത​​ക​​ളും യു​​വാ​​ക്ക​​ളും കെപിസിസിയില്‍ കൂ​​ടു​​ത​​ല്‍ പ്രാതിനിധ്യം കൊ​​ടു​​ക്ക​​ണ​​മെ​​ന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസനും അഭിപ്രായപ്പെട്ടിരുന്നു. കെ​​പി​​സി​​സി​​യി​​ലേ​​ക്കു വ​​രാ​​ന്‍ അ​​ര്‍​​ഹ​​ത​​യു​​ള്ള​​വ​​ര്‍ ധാ​​രാ​​ള​​മു​​ള്ള​​തി​​നാ​​ലാ​​ണു ലി​​സ്റ്റ് വൈ​​കു​​ന്ന​തെ​ന്നു​ ഹ​സ​ന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

Post A Comment: