ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കു ശേഷം കെ.പി.സി.സിയുടെ അന്തിമ ഭാരവാഹി പട്ടിക തയാറായി
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കു ശേഷം കെ.പി.സി.സിയുടെ അന്തിമ ഭാരവാഹി പട്ടിക തയാറായി. പുതിയ പട്ടികയില്‍ എ ഗ്രൂപ്പിനാണ് മുന്‍തൂക്കം. എ ഗ്രൂപ്പില്‍ നിന്നും 148 പേരും ഐ ഗ്രൂപ്പില്‍ നിന്നും 144 പേരുമാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. പുതിയ കെ.പി.സി.സി അംഗങ്ങളുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമുള്ള യോഗം എന്നതും ശ്രദ്ധേയമാണ്. നേരത്തെ കെ.പി.സി.സി തയാറാക്കിയ പട്ടിക രണ്ടു തവണയും ഹൈക്കമാന്‍ഡ് മടക്കിയിരുന്നു. മുതിര്‍ന്ന നേതാക്കളും ഗ്രൂപ്പ് നേതാക്കളും പട്ടികയെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനാകണമെന്ന പ്രമേയം നാളെ യോഗത്തില്‍ പാസാക്കും.

Post A Comment: