വനിതകള്‍ക്ക് ശാഖകളില്‍ പ്രവേശനം: വാര്‍ത്ത തെറ്റെന്ന് ആര്‍എസ്‌എസ്


ഭോപ്പാല്‍: വനിതകള്‍ക്ക് ശാഖകളില്‍ പ്രവേശനം നല്‍കുമെന്ന വാര്‍ത്ത തെറ്റാണെന്ന് ആര്‍എസ്‌എസ്. ശാഖകളില്‍ വനിതകളെയും പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ആര്‍എസ്‌എസ് പറയുന്നത്. പുരുഷന്‍മാരെ മാത്രമാണ് ശാഖകളില്‍ പ്രവേശിപ്പിക്കുകയെന്നും ആര്‍എസ്‌എസ് വ്യക്തമാക്കി. സ്ത്രീകള്‍ക്കായി ശാഖകള്‍ രൂപീകരിക്കാന്‍ ആലോചനയുണ്ടെന്ന് ആര്‍എസ്‌എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞതായി നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്‌എസ് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്ത സംഘടനയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുകയും ചെയ്തു.


Post A Comment: