വല്ലേറ്റ പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകരിലൊരാളായ ഡാഫ്നെ കറുണ ഗലീസിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിവല്ലേറ്റ പാനമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകരിലൊരാളായ ഡാഫ്നെ കറുണ ഗലീസിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ കാറില്‍ ബോംബുപൊട്ടിയാണ് ഗലീസിയ കൊല്ലപ്പെട്ടത്. മാള്‍ട്ട പ്രധാനമന്ത്രിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വീട്ടില്‍ നിന്ന് മോസ്റ്റ നഗരത്തിലേയ്ക്ക് സ്വന്തം കാറില്‍ പോകവേയാണ് കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതെന്ന് പ്രധാനമന്ത്രി ജോസഫ് മസ്കാറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കിരാതമായ ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Post A Comment: