പാക്കിസ്ഥാനുമായുള്ള സൗഹൃദം ഇരുമ്പിന്റെ കാഠിന്യത്തോളമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്


ബെയ്ജിങ്: പാക്കിസ്ഥാനുമായുള്ള സൗഹൃദം ഇരുമ്പിന്റെ കാഠിന്യത്തോളമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഗുവോ യെഷുവാണ് പാക്കിസ്ഥാന്‍-ചൈന ബന്ധത്തെ പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തിയത്. 'തങ്ങളുടെ ഉരുക്കില്‍ പൊതിഞ്ഞ സുഹൃത്താണ് പാകിസ്താന്‍. ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണുള്ളത്. കാരിരുമ്ബ് പോലെ കഠിനവും തേന്‍പോലെ മധുരിതവുമാണ് ആ ബന്ധം', ഗുവോ യെഷു പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് ഗുവോ ഇത്തരത്തില്‍ പ്രതികരിച്ചത്. രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ അയല്‍രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് തങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ചൈനയ്ക്ക് ഒരുപാട് അയല്‍വാസികളുണ്ട്. കര പങ്കിടുന്ന 14 രാജ്യങ്ങളും കടല്‍ പങ്കിടുന്ന അനേകം രാജ്യങ്ങളുമുണ്ട്. നല്ല അയല്‍പക്കമില്ലെങ്കില്‍ രാജ്യത്തിന് സുരക്ഷ സാധ്യമാവില്ല' ഗുവോ വ്യക്തമാക്കി.

Post A Comment: