ഊരകം കിസാന്‍ കോര്‍ണറില്‍ തെരുവുനായയുടെ കടിയേറ്റ് 8 പേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍: ഊരകം കിസാന്‍ കോര്‍ണറില്‍ തെരുവുനായയുടെ കടിയേറ്റ് 8 പേര്‍ക്ക് പരിക്കേറ്റു. ഊരകം സ്വദേശികളായ താഴത്ത് പറമ്പില്‍ മനോജ്, ചാലപ്പറമ്പില്‍ മണികണ്ഠന്‍, കിഴക്കേ വീട്ടില്‍ ആനന്ദന്‍, കുഴിച്ചാമടത്തില്‍ രാജുവിന്റെ മകള്‍ 11 വയസുള്ള ആകാംക്ഷ, കൊളത്തൂര്‍ ചന്ദ്രിക, കൊളങ്ങാട്ടുപറമ്പില്‍ സൗമ്യ, ചീരാര്‍മഠത്തില്‍ ബീന, കുണ്ടൂര്‍ വീട്ടില്‍ നാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഊരകം എല്‍.പി.സ്‌കൂളിനു മുന്നില്‍ നില്‍ക്കുകയായിരുന്ന മനോജിനാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് കിസാന്‍ കോര്‍ണറിലെ ഓടന്‍ സമുദായം കോളനിയിലെത്തിയ നായ റോഡില്‍ നില്‍ക്കുന്നവരേയും വീടിനു സമീപത്തു നില്‍ക്കുന്നവരേയും കടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം വീടിനു മുന്നില്‍ ഇലക്ട്രിക് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മണികണ്ഠനേയും നായ ആക്രമിച്ചു.

Post A Comment: