കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വില വര്‍ധനയ്ക്കുമെതിരെ യു ഡി എഫിന്‍റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും.
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ വില വര്‍ധനയ്ക്കുമെതിരെ യു ഡി എഫിന്‍റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെയാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളില്‍ കളക്‌ട്രേറ്റിന് മുന്നിലാണ് സമരം. വേങ്ങര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കി. മലപ്പുറത്ത് വോട്ടെണ്ണലിന് ശേഷം ഈ മാസം 19ന് രാപ്പകല്‍ സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കും. ഇടുക്കിയിലെ തൊടുപുഴയില്‍ നടക്കുന്ന സമരം കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു.

Post A Comment: