മുംബൈയില്‍ നിന്ന്​ ഡല്‍ഹിയിലേക്കുള്ള ജെറ്റ്​ എയര്‍വേസ്​ വിമാനം സുരക്ഷ ഭീഷണിമൂലം അഹമ്മദാബാദിലേക്ക്​ തിരിച്ചുവിട്ടു


അഹമ്മദാബാദ്​: മുംബൈയില്‍ നിന്ന്​ ഡല്‍ഹിയിലേക്കുള്ള ജെറ്റ്​ എയര്‍വേസ്​ വിമാനം സുരക്ഷ ഭീഷണിമൂലം അഹമ്മദാബാദിലേക്ക്​ തിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന്​ പുലര്‍ച്ചെ 2.55 ഓടെ പുറപ്പെട്ട 9W339 വിമാനം 3.45ഓടെ അഹമ്മദാബാദില്‍ ഇറക്കി. ഹൈജാക്കര്‍മാരും സ്​ഫോടക വസ്​തുക്കളും​ വിമാനത്തിലുണ്ടെന്ന്​ കാണിക്കുന്ന കത്ത്​ എയര്‍ഹോസ്​റ്റസിന്​ ബാത്​റൂമില്‍ നിന്ന്​ ലഭിച്ചതോടെയാണ്​ വിമാനം വഴി തിരിച്ചു വിട്ടത്​. യാത്രക്കാരെയെല്ലാം ഇറക്കി പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തെ കുറിച്ച്‌​ ജെറ്റ്​ എയര്‍വേസ്​ അധികൃതര്‍ പ്രതികരിക്കാന്‍ തയാറായില്ല.

Post A Comment: